ക്ലാസുകൾ മുടങ്ങുന്നത് ചോദ്യം ചെയ്തു; വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടി

ക്ലാസുകൾ മുടങ്ങുന്നത് ചോദ്യം ചെയ്തതിന് വർക്കല എസ്.ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. അധ്യാപകർ ഇല്ലാത്തതും, ക്ലാസുകൾ മുടങ്ങുന്നതും ചോദ്യം ചെയ്ത വിദ്യാർത്ഥികൾക്കെതിരെയാണ് പ്രതികാര നടപടി. പരാതി നൽകിയ വിദ്യാർത്ഥികളുടെ അറ്റൻഡൻസ് വെട്ടിത്തിരുത്തി.
ഇതു കാരണം ജൂലൈ 23 ന് രണ്ടാം വർഷ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രോഗികളല്ലാത്തവരെ ആശുപത്രിയിൽ അഡ്മിറ്റാക്കി അംഗീകാരം നേടിയെടുക്കാനുള്ള മെഡിക്കൽ കോളേജിന്റെ ശ്രമം നേരത്തെ വിവാദമായിരുന്നു.
രോഗികളെന്ന വ്യാജേന ആളുകളെ എത്തിക്കുന്ന ദൃശ്യങ്ങൾ ചില വിദ്യാർത്ഥികൾ ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്തിരുന്നു. രോഗികളെന്ന വ്യാജേനയെത്തിയവർ ചായകുടിക്കാൻ നൂറ് രൂപയ്ക്ക് വേണ്ടി എത്തിയതാണെന്ന് അവർ തന്നെ സമ്മതിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here