Advertisement

മഞ്ചേശ്വരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ട് പോയതായി പരാതി

July 24, 2019
0 minutes Read

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ട് പോയതായി പരാതി. മഞ്ചേശ്വരം കാളിയൂര്‍ പത്താവ് സ്വദേശി ഹസന്‍ കുഞ്ഞിയുടെ മകന്‍ ഹാരിസിനെ കാറില്‍ എത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയതായാണ് പരാതി. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസര്‍ഗോഡ് മഞ്ചേശ്വരം കാളിയൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഹാരിസിനെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരിയോടൊപ്പം സ്‌കൂളില്‍ പോകുന്ന വഴിയില്‍ വച്ചാണ് കറുത്ത നിറമുള്ള കാറില്‍ എത്തിയ നാലംഗ സംഘം ഹാരിസിനെ തട്ടിക്കൊണ്ട് പോയതെന്ന് സഹോദരി പറയുന്നു.

വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ടോ എന്ന് സംശയിക്കുന്നതായി ഹാരിസിന്റെ ഇളയച്ഛന്‍ ഹമീദ് പറഞ്ഞു.

മഞ്ചേശ്വരം സിഐ എവി ദിനേശിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഹാരിസിനെ കാണാതായി 3 ദിവസമായിട്ടും പ്രതികളെ പിടികൂടാനാകാത്തതില്‍ കുടുംബാംഗങ്ങള്‍ ആശങ്കയിലാണ്. സംഭവത്തിനു പിന്നില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top