‘ആടൈ’ ആരാധക പ്രതികരണമറിയാൻ അമല പോൾ വേഷം മാറി തീയറ്ററിൽ; വീഡിയോ വൈറൽ

താൻ നായികയായി അഭിനയിച്ച ‘ആടൈ’ സിനിമയെപ്പറ്റിയുള്ള ആരാധക പ്രതികരണമറിയാൻ നടി അമല പോൾ വേഷം മാറി തീയറ്ററിൽ. റിപ്പോർട്ടറുടെ വേഷത്തിലാണ് അമല എത്തിയത്. ഇതിൻ്റെ വീഡിയോ നടി തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരോടാണ് അമല ചിത്രം എങ്ങനെയുണ്ടെന്ന് ചോദിച്ച് ഒരു റിപ്പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. മുടി മുറിച്ച് തൊപ്പിയും കണ്ണടയും വെച്ചിരിക്കുന്നതിനാല്‍ ഒറ്റനോട്ടത്തില്‍ അമല പോള്‍ ആണിതെന്ന് ആര്‍ക്കും മനസിലായതുമില്ല. പ്രതികരണം ചോദിച്ചവരെല്ലാം അമല പോളിന്റെ പ്രകടനത്തെ കുറിച്ചാണ് വിലയിരുത്തിയത്.
അമല പോള്‍ മാത്രമല്ല സിനിമയുടെ സംവിധായകനായ രത്നകുമാര്‍, നടന്മാരായ രോഹിത്ത്, ഗോപി എന്നിവരും തിയറ്ററില്‍ എത്തിയിരുന്നു. ഇവരെല്ലാം ചേര്‍ന്നാണ് ആരാധകരോട് സിനിമയെ കുറിച്ച് ഓരോ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here