ജേഴ്സിയിൽ പേരും നമ്പരും; ടെസ്റ്റ് ക്രിക്കറ്റിലെ പുതുമാറ്റത്തിന് ആഷസ് വേദിയാകും

ഏകദിന മത്സരങ്ങൾ പോലെ ടെസ്റ്റ് മത്സരങ്ങളിലും ജേഴ്സിയിൽ കളിക്കാരുടെ പേരും നമ്പരും ഉപയോഗിക്കാനൊരുങ്ങി ഐസിസി. വരുന്ന ആഷസ് പരമ്പരയിലാണ് ഈ പുതുമാറ്റം പരീക്ഷിക്കുക. ഇംഗ്ലണ്ട് ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇതിന്റെ ചിത്രം പങ്കിട്ടുണ്ട്. ഇംഗീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് പുതിയ ജേഴ്‌സിയുമായി നില്‍ക്കുന്ന ഫോട്ടോയാണ് ഇംഗ്ലണ്ട് പോസ്റ്റ് ചെയ്തത്. ഒപ്പം പേരും മ്പറും ടെസ്റ്റ് ജേഴ്‌സിയില്‍ മടങ്ങിയെത്തിയതായും അവര്‍ കുറിച്ചിട്ടുണ്ട്.
അതേസമയം പുതിയ മാറ്റത്തെ ആരാധകര്‍ സമ്മിശ്രമായാണ് ഏറ്റെടുത്തിരിക്കുന്നത്. ചിലര്‍ അനുകൂലിക്കുമ്പോള്‍ ചിലര്‍ എതിര്‍ക്കുകയാണ്. പേര് നല്‍കുന്നതിനോട് ചിലര്‍ക്ക് യോജിപ്പുണ്ടെങ്കിലും നമ്പര്‍ നല്‍കുന്നതിനോടാണ് ഭൂരിപക്ഷം ആരാധകര്‍ക്കും വിയോജിപ്പുള്ളത്.
ആരാധകര്‍ക്ക് താരങ്ങളെ തിരിച്ചറിയുന്നതിന് ഇത്തരം മാറ്റങ്ങള്‍ ഉപകാരപ്പെടുമെന്ന് ചില ആരാധകര്‍ വ്യക്തമാക്കി.
ഓഗസ്റ്റ് ഒന്ന് മുതലാണ് ആഷസ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ആഷസിന് മുന്നോടിയായി ഇംഗ്ലണ്ട് അയര്‍ലന്‍ഡുമായി ചതുര്‍ദിന മത്സരം കളിക്കുന്നുണ്ട്.
Names and numbers on the back of Test shirts! ???????? pic.twitter.com/M660T2EI4Z
— England Cricket (@englandcricket) July 22, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here