Advertisement

ജയ്ശ്രീറാം വിളിച്ചുള്ള ആൾക്കൂട്ട ആക്രമണം; പ്രധാനമന്ത്രിക്ക് 49 പ്രമുഖരുടെ കത്ത്

July 24, 2019
Google News 1 minute Read
Narendra Modi 2

ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആൾക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളിൽ ശ്രദ്ധ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. ചലച്ചിത്ര-സാമൂഹ്യ പ്രവർത്തകരായ 49 പ്രമുഖരാണ് കത്ത് അയച്ചിരിക്കുന്നത്. അപർണാ സെൻ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ എന്നിവരടക്കമുള്ള പ്രമുഖർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.

മുസ്ലിങ്ങൾക്കും ദളിതുകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. 2016-ൽ 840-ൽ അധികം നിഷ്ഠൂരമായ ആക്രമണങ്ങൾ ദളിതുകൾക്കെതിരെ നടന്നിട്ടുണ്ടെന്ന ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട് ഞെട്ടിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇതിൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നും കത്തിൽ പറയുന്നു.

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസംഗിക്കുകയുണ്ടായി. എന്നാൽ അത് മതിയാകില്ല. ഇത്തരം കുറ്റകൃത്യങ്ങൾ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നു. ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ യുദ്ധ വിളിയായി മാറുകയും ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നിരവധി ആൾക്കൂട്ട ആക്രമണങ്ങളാണ് ഇതിന്റെ പേരിൽ നടക്കുന്നത്. മതത്തിന്റെ പേരിൽ ഇത്രയധികം ആക്രമണങ്ങൾ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് മധ്യകാലഘട്ടമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയിൽ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് പ്രധാനമന്ത്രി തടയണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here