ലഹരി വസ്തുക്കൾ നൽകി പ്ലസ് ടു വിദ്യാർത്ഥിനിയെ കാമുകന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി

പ്ലസ് ടുക്കാരിയെ ലഹരിവസ്തുക്കള്‍ നല്‍കി കാമുകന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം നല്‍കിയതായി പരാതി. ഹരിയാനയിലെ സോണിപതിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ ദിവസം പുസ്തകങ്ങളും മരുന്നും വാങ്ങാനായി പെണ്‍കുട്ടി സോണിപതില്‍ എത്തിയപ്പോള്‍ കാണണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു. ഈ സമയത്താണ് പെണ്‍കുട്ടിയുടെ കാമുകൻ്റെ സുഹൃത്ത് വാഹനത്തില്‍ എത്തിയത്. പെണ്‍കുട്ടിക്ക് സുഹൃത്തുക്കളുടെ അടുത്ത് എത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ ഇയാള്‍ ലഹരിപാനീയങ്ങള്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു
വാഹനത്തില്‍ കയറിയ പെണ്‍കുട്ടിയെ ഏതോ സ്ഥലത്തുകൊണ്ടു പോയി യുവാവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യുകയായിരുന്നു. കാറില്‍ കയറിയപ്പോള്‍ ലഹരി അടങ്ങിയ ശീതളപാനീയങ്ങള്‍ നല്‍കി ബോധം കെടുത്തിയെന്നും കാറില്‍ നിന്ന് കാമുകൻ്റെ സുഹൃത്ത് ബലാത്സംഗം ചെയ്‌തുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. അജ്ഞാത സ്ഥലത്തെത്തിയപ്പോല്‍ ഇയാളുടെ സുഹൃത്തുക്കളും പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതുവരെ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. സംഭവത്തില്‍ യുവതിയുടെ കാമുകനും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here