ജർമൻ യുവതി ലിസ വെയ്‌സ് വർക്കലയിൽ താമസിച്ചിരുന്ന ഹോം സ്റ്റേ പൊലീസ് കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ ജർമൻ യുവതി ലിസ വെയ്‌സ് വർക്കലയിൽ താമസിച്ച ഹോം സ്റ്റേ പൊലീസ് കണ്ടെത്തി. മാർച്ച് 8,9,10 തീയതികളിലാണ് ലിസ ഹോംസ്റ്റേയിൽ തങ്ങിയത്. തുടർന്ന് യുവതി പാപനാശം കടപ്പുറത്തേക്ക് പോയതായും പൊലീസ് കണ്ടെത്തി. എന്നാൽ തുടർന്നുള്ള അന്വേഷണത്തിന് സഹായകരമാകുന്ന യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.
Read Also; ജർമൻ യുവതിയുടെ തിരോധാനം; അന്വേഷണം എങ്ങുമെത്തിക്കാനാകാതെ പൊലീസ്
കേസന്വേഷണത്തിൽ ജർമൻ പൊലീസ് സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.വീഡിയോ കോൺഫറൻസിംഗിലൂടെ ലിസയുടെ അമ്മയുടെ മൊഴിയെടുക്കാനും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ജർമനിയിലേക്ക് പോകുന്നതിനെക്കുറിച്ചും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. അതേ സമയം ലിസയ്ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here