കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍

ഭാരതത്തിന്റെ അഭിവാജ്യ ഘടകമാണ് കശ്മീരെന്ന് കേന്ദ്രസര്‍ക്കാര്‍. കാശ്മീര്‍ വിഷയത്തിലെ ചര്‍ച്ചകള്‍ക്ക് ആരുടെയും മധ്യസ്ഥത സര്‍ക്കാരിന് ആവശ്യമില്ല. പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുന്ന പ്രതിഷേധം അനാവശ്യമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ പറഞ്ഞു.

അതേ സമയം സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നിലപാടുകള്‍ കാരണം രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ കുറയുകയാണെന്ന് ആഭ്യന്തരം മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. കാശ്മീര്‍ വിഷയത്തിലെ അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ഇന്നും ലോക്‌സഭയെ പ്രക്ഷുബ്ദമാക്കി.

ശശിതരൂര്‍ നല്‍കിയ അടിയന്തിര പ്രമേയനോട്ടിസിന് സ്പീക്കര്‍ അനുമതി നല്കിയില്ല. തുടര്‍ന്നാണ് പ്രധാനമന്ത്രി സഭയില്‍ എത്തി വിഷയത്തില്‍ പ്രതികരിയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇത്തരം ഒരു ആവശ്യം ഇന്നലെയോ ഇന്നോ നാളയോ സര്‍ക്കാര്‍ ഉയര്‍ത്തില്ലെന്ന് വ്യക്തമാക്കി.

രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ കുറയുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യജ്തമാക്കി. കെകെ രാകേഷിന്റെ ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവകുപ്പ് സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് മറുപടി പറഞ്ഞത്. വര്‍ഗ്ഗീയ കലാപങ്ങളെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച വിട്ടു വീഴ്ച ഇല്ലാത്ത നിലപാടാണ് കലാപങ്ങള്‍ കുറയാന്‍ കാരണം.  അതേ സമയം കാലാവധി പൂര്‍ത്തിയാക്കുന്ന സിപിഐ അംഗം ഡി രാജ അടക്കമുള്ളവര്‍ക്ക് രാജ്യസഭ നന്ദി രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top