Advertisement

കട്ടപ്പന ബസ്റ്റാന്റ് കെട്ടിടത്തില്‍ മുറി വാടകയ്ക്ക് നല്‍കുന്നതില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അഴിമതി

July 24, 2019
0 minutes Read

കട്ടപ്പന ബസ്റ്റാന്റ് കെട്ടിടത്തില്‍ മുറി വാടകയ്ക്ക് നല്‍കുന്നതില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അഴിമതി നടത്തിയതായി ആരോപണം. വനിതാ സംവരണ മുറിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് എസ്ബിഐ എടിഎം ഒരു പുരുഷന്റെ പേരില്‍ രെജിസ്റ്റര്‍ ചെയ്ത വ്യാപാര സ്ഥാപനവും. കോര്‍പറേഷന്‍ അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് വാടക മുറിക്കായി 2011 ല്‍ അപേക്ഷ നല്‍കിയ കട്ടപന സ്വദേശി ദീപ.

2011 ലാണ് അന്നത്തെ കട്ടപ്പന ഭരണസമിതി ബസ്റ്റാന്റിലെ മുറികള്‍ വാടകയ്ക്കു നല്‍കുന്നതിനായി ലേലത്തില്‍ വക്കുന്നത്. ഇക്കൂട്ടത്തിലാണ് വനിത അപേക്ഷകര്‍ക്ക് മാത്രാമായി മാറ്റി വച്ച മുറിക്കായി ദീപ സജീവ് അപേക്ഷ നല്‍കിയത്. എന്നാല്‍ ലേലം ലഭിക്കാതെ വരുകയും, 24100 രൂപ വാടകയ്ക്കു മിനി എന്ന അപേക്ഷക ലേലം പിടിക്കുകയുമായിരുന്നു. ദീപ അവസാനം വിളിച്ച തുക 24000 രൂപയായിരുന്നു. എന്നാല്‍ എട്ട് വര്‍ഷം പിന്നിട്ടപ്പോള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പൊതു മേഘല ബാങ്ക് എടിഎമ്മും രമണന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് മഹേദേവ ലോട്ടറിയും.

മുറി ലേലത്തില്‍ വക്കും മുന്നെ അന്നത്തെ ഭാരവാഹികള്‍ മുറിക്കായി അനധികൃത ഇടപെടല്‍ നടത്തിയതായി ദീപ ആരോപിക്കുന്നു. പരാതിയുമായി കോര്‍പറേഷനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ദീപയുടെ പരാതി പരിശോധിച്ച് വരുകയാണെന്നും ഉടന്‍ മറുപടി നല്‍കുമെന്നുമായിരുന്നു കോര്‍പറേഷന്റെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top