Advertisement

‘രാജ്യത്തെ ഏറ്റവും മികച്ച പിഎസ്‌സിയാണ് കേരളത്തിലേത്; പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാൻ ഗൂഢശ്രമം’ : മുഖ്യമന്ത്രി

July 24, 2019
Google News 1 minute Read

രാജ്യത്തെ ഏറ്റവും മികച്ച പിഎസ്‌സിയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‌സിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിമർശനങ്ങൾ വിശ്വാസ്യത തകർക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1.10 ലക്ഷം നിയമനങ്ങൾ സർക്കാർ വന്ന ശേഷം പിഎസ്‌സി വഴി നടന്നു. 22,000 തസ്തികകളും സൃഷ്ടിച്ചു. നിയമങ്ങൾ ദ്രുതഗതിയിൽ നടത്താൻ ശ്രമിക്കുന്നു. ഇതിനിടെയാണ് ഇല്ലാ കഥകൾ
സൃഷ്ടിച്ചു യുവക്കളിൽ അങ്കലാപ്പ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പിഎസ്‌സിയാണ് കേരളത്തിലേതെന്നും 1742 കാറ്റഗറി തസ്തികകളിലേക്ക് നിയമനം നടത്തുന്നത് പിഎസ്‌സിയാണെന്നും  ഇതുപോലല്ല ഇതര സംസ്ഥാനങ്ങളിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : പിഎസ്‌സിയെ തകർക്കാൻ നടക്കുന്ന ഗൂഢ നീക്കം അനുവദിക്കില്ല: ഡിവൈഎഫ്‌ഐ

പിഎസ്‌സി നേരിട്ടാണ് പരീക്ഷ നടത്തുന്നത്. പുറത്തുനിന്നുള്ള ഒരു ഇടപെടലുമില്ല. മറ്റു സംസ്ഥാനങ്ങളിൽ പുറംകരാർ കൊടുക്കാറുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ പിഎസ്‌സിക്ക് വിശ്വാസ്യതയുണ്ട്. വലിയ തോതിൽ കള്ളക്കഥകൾ പ്രചരിപ്പിച്ചു തകർക്കാനുള്ള ശ്രമം ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടു വിദ്യാർത്ഥികൾ റാങ്ക് ലിസ്റ്റിൽ വന്നതിൽ തെറ്റായ പ്രചരണം നടന്നു. ഉദ്യോഗാർത്ഥികൾക്കിടയി ൽ തെറ്റിദ്ധാരണയും അസംതൃപ്തിയും പരത്താനാണ് ഈ ശ്രമം. ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കും. തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. പിഎസ്‌സി തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന സ്ഥാപനങ്ങളെ തകർക്കാൻ രാജ്യത്തു ശ്രമം നടക്കുന്നുണ്ട്. പിഎസ്‌സിക്കെതിരായ നീക്കവും അതിന്റെ ഭാഗമാണ്.

യൂണിവേഴ്‌സിറ്റി കോളേജ് സംസ്ഥാനത്തെ മികച്ച കോളേജുകളിൽ ഒന്നാണ്. രാജ്യത്തെ സർക്കാർ കോളേജുകളിലും മുൻപന്തിയിലാണ് കോളേജ്. കോളേജിൽ നിർഭാഗ്യകരമായ പ്രശ്‌നങ്ങൾ ഉണ്ടായെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളജിനെ തകർക്കാനുള്ള ശ്രമം രാഷ്ട്രീയമാണെന്നും തെറ്റായ പ്രവണതകൾ അവസാനിപ്പിക്കണമെന്നും സ്ഥാപനത്തെ ഇല്ലാതാക്കാൻ പറ്റില്ലന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here