മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു; നായകനായെത്തുന്നത് ജയസൂര്യ

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. രാമസേതു എന്ന പേരില്‍ വികെ പ്രകാശ് സംവിധാനം ചെയ്ത് അരുണ്‍ നായര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയസൂര്യയാണ് ശ്രീധരനായി വേഷമിടുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പൊന്നാനിയിലെ വീട്ടില്‍ ഇ ശ്രീധരന്‍ പ്രകാശനം ചെയ്തു.
പാമ്പന്‍ പാലം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന സംഭവ ബഹുലമായ മെട്രോമാന്റെ ജീവിതമാണ് രാമസേതു. ഇ ശ്രീധരന്റെ പൊന്നാനിയിലെ വീട്ടില്‍ വെച്ച് രാമസേതുവിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു. ഒരു അച്ചന്റെയും മകളുടെയും കാഴ്ചകളിലൂടെ ഇ ശ്രീധരന്റെ ജീവിതം പകര്‍ത്തി നല്‍കാനാണ് ചിത്രം ലക്ഷ്യമിടുന്നത്. കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍ റെയില്‍പാത, ഡല്‍ഹി മെട്രോ ഉള്‍പ്പടെ മെട്രോമാന്റെ കയ്യൊപ്പുകള്‍ പതിഞ്ഞ നിര്‍മാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. മെട്രോമാന്റെ ജീവിത സന്ദേശം പൊതു ജനങ്ങള്‍ക്ക് മുന്‍പിലെത്തിക്കുക എന്നതാണ് സിനിമയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് അണിയറക്കാര്‍ പറഞ്ഞു.
അരുണ്‍ നായര്‍ പ്രൊഡക്ഷനു കീഴില്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രീധരനായി വേഷമിടുന്നത് ജയസൂര്യയാണ്. എസ് സുരേഷ്ബാബുവാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. രവി കെ ചന്ദ്രനാണ് ഛായാഗ്രഹണം. ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here