ഒടുവില്‍ പ്രധാനമന്ത്രിയുടെ മടിയിലിരുന്ന കുഞ്ഞ് അതിഥി ആരെന്ന് കണ്ടെത്തി…!

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയില്‍ ഏറെ ചര്‍ച്ച വിഷയമായ ചിത്രങ്ങളിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മടിയിലിരുന്ന കുഞ്ഞ് അതിഥി ആരെന്ന്…

‘പാര്‍ലമെന്റില്‍ തന്നെ കാണാനെത്തിയ വിശിഷ്ടാതിഥി’ എന്ന തലക്കെട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ലൈക്കുകളാണ് ചിത്രം വാരിക്കൂട്ടിയത്.

എന്നാല്‍ കൗതുകമുണര്‍ത്തുന്ന ഫോട്ടോയിലെ കുട്ടി ആരെന്നുള്ള ചോദ്യവുമായി നിരവധി പേര്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തു.  എന്നാല്‍ ആകാംഷ അവസാനിപ്പ് ഉത്തരവുമായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ രംഗത്തു വന്നു. ബിജെപിയുടെ രാജ്യസഭാംഗം സത്യനാരായണ്‍ ജടിയയുടെ കൊച്ചുമകളാണ് കുട്ടിയെന്ന് എഎന്‍ഐ ട്വീറ്റ് ചെയ്തു.  

ലോക തേതാക്കളില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top