നടുറോഡില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദ്ദിച്ച സംഭവം; പ്രതി സജീവാനന്ദനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

നടുറോഡില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നതായി സംശയിക്കുന്നു. പൊലീസ് അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മര്‍ദ്ദമമേറ്റ ദമ്പതികളെ കണ്ടെത്താനും പൊലീസ് ശ്രമം തുടരുന്നുണ്ട്.

മര്‍ദ്ദനദൃശ്യം നവമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഒളിവില്‍പ്പോയ സജീവാനന്ദന്റെ കണ്ടെത്താന്‍, പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ ഇയാള്‍ ജില്ല വിട്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. സംഭവത്തില്‍ നടപടി വൈകിപ്പിച്ച പൊലീസിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍, എത്രയും വേഗം പ്രതിയെ പിടികൂടുകയാണ് പൊലീസ് ലക്ഷ്യം.

കേസില്‍ അറസ്റ്റ് വൈകരുതെന്ന് ജില്ല പൊലീസ് മേധാവിയും നിര്‍ധേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിപിഐഎം നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വനിതാ കമ്മീഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്. ഇതിനിടെ മര്‍ദ്ദനമേറ്റ തമിഴ്നാട് സ്വദേശികളായ ദമ്പതികളെയും പൊലീസ് തിരയുന്നുണ്ട്. കൂടുതല്‍ മൊഴിയെടുക്കുന്നതിനുള്‍പ്പെടെ ഇവരെ സ്റ്റേഷനില്‍ എത്തിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ ലോഡ്ജില്‍ ഇവര്‍ നല്‍കിയ മേല്‍വിലാസം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top