Advertisement

ഇൻസുലിൻ കയ്യിൽ സൂക്ഷിച്ചതിന് ചോദ്യം ചെയ്യലും പരിശോധനയും; മാഞ്ചസ്റ്റർ എയർപോർട്ട് അപമാനിച്ചുവെന്ന് വസീം അക്രം

July 24, 2019
7 minutes Read

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ തന്നെ അപമാനിച്ചുവെന്ന് മുൻ പാക്ക് ക്രിക്കറ്റർ വസീം അക്രം. താൻ പ്രമേഹത്തിനായുള്ള ഇൻസുലിൻ സൂക്ഷിക്കുന്ന ബാഗ് കൈവശം വച്ചതിന് വിമാനത്താവള അധികൃതർ തന്നെ മറ്റുള്ളവരുടെ മുൻപിൽ വച്ച് ചോദ്യം ചെയ്തുവെന്നും ബാഗിലുള്ളതെല്ലാം പുറത്തേക്ക് ഇടണമെന്ന് ആജ്ഞാപിച്ചതായും അക്രം പറയുന്നു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താൻ നേരിട്ട അപമാനത്തെക്കുറിച്ച് വസീം അക്രം തുറന്നടിച്ചത്.

‘എനിക്ക് അങ്ങേയറ്റം ഹൃദയവേദന ഉണ്ടാകുന്ന ഒരു കാര്യമാണ് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ വച്ച് ഇന്നുണ്ടായത്. ഞാൻ ഇൻസുലിൻ ബാഗും കൊണ്ടാണ് ലോകമാകമാനമുള്ള എന്റെ യാത്രകൾ നടത്തുന്നത്. എന്നാൽ അതിന്റെ പേരിൽ ഇതുവരെ ഇങ്ങനെ നാണം കെടേണ്ടി വന്നിട്ടില്ല. ഞാൻ അങ്ങേയറ്റം അപമാനിക്കപ്പെട്ടു. വളരെ മോശമായാണ് വിമാത്താവളത്തിലെ ജീവനക്കാർ എന്നെ ചോദ്യം ചെയ്തത്. ട്രാവൽ കോൾഡ് കേസിനകത്തുള എന്റെ ഇൻസുലിൻ ബാഗിലെ സാധനങ്ങളെല്ലാം പുറത്തെടുക്കാൻ ആവശ്യപ്പെട്ട അവർ അതെല്ലാം ഒരു പ്ലാസ്റ്റിക്ക് കവറിലേക്കിട്ടു.’ വസീം അക്രം തന്റെ ട്വീറ്റിൽ പറയുന്നു.

അക്രമിന്റെ ട്വീറ്റ് വിവാദമായതോടെ ഇതിന് മറുപടിയുമായി മാഞ്ചസ്റ്റർ വിമാനത്താവള അധികൃതർ രംഗത്തെത്തി. ഈ സംഭവം തങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിനു ആദ്യം നന്ദി അറിയിച്ച വിമാനത്താവള അധികൃതർ അക്രമിനുണ്ടായ മോശം അനുഭവത്തെ കുറിച്ച് പരാതി നൽകാനും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ അന്വേഷണം നടത്തുമെന്നും അധികൃതർ വസീം അക്രമിന് ഉറപ്പ് നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top