പണമെറിഞ്ഞ് പിഎസ്ജി; ബാഴ്സയുടെ അത്ഭുത ബാലൻ ക്ലബ് വിട്ടു

ബാഴ്‌സലോണയുടെ അത്ഭുത ബാലന്‍ ചാവി സിമ്മണ്‍സ് ക്ലബ് വിട്ടു. ഒൻപത് വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ഹോളണ്ടുകാരനായ ചാവി ക്ലബ് വിട്ടത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ചാവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൂപ്പർ ഏജൻ്റ് മിനോ റയോളയോടൊപ്പം ചാവി പാരീസിൽ എത്തിയിട്ടുണ്ട്. മിനോയാണ് ചാവിയുടെയും ഏജൻ്റ്. ഇബ്രാഹിമോവിച്ച്, പോഗ്ബ, ബലോട്ടല്ലി, ഡിലിറ്റ് തുടങ്ങി ഒട്ടേറെ സൂപ്പർ താരങ്ങളുടെ ഏജൻ്റാണ് റയോള.
16കാരനായ ചാവി ഏഴാം വയസ്സിലാണ് ബാഴ്സയിലെത്തുന്നത്. മികച്ച പന്തടക്കവും സ്കില്ലുകളുമുള്ള ബാലൻ വളരെ വേഗമാണ് ഫുട്ബോൾ ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായത്. ലയണൽ മെസ്സിക്കു ശേഷം ബാഴ്സയുടെ അടുത്ത സൂപ്പർ സ്റ്റാർ എന്ന വിശേഷണമാണ് ചാവിക്ക് ലഭിച്ചത്. ലോക ഫുട്ബോളിനെ തന്നെ ഏറ്റവും മികച്ച പേറ്റുകളിലൊന്നായി ബാലൻ മാറുമെന്നും ഫുട്ബോൾ പണ്ടിറ്റുകൾ കണക്കുകൂട്ടി. സമീപഭാവിയിൽ മെസ്സി വിരമിക്കുന്നതോടെ ആ സ്ഥാനം ചാവിക്ക് നൽകാനായിരുന്നു ബാഴ്സയുടെ ലക്ഷ്യം. അത് മനസ്സിൽ കണ്ടാണ് ചാവിയെ ക്ലബ് വളർത്തിയെടുത്തത്.
എന്നാൽ പ്രൊഫഷണൽ കരാറിൽ ഏർപ്പെടാനായി ബാഴ്സ മുന്നോട്ടു വെച്ച ഓഫർ താരത്തിന് സ്വീകാര്യമായില്ല. 220000 ഡോളർ പ്രതിവർഷ ശമ്പളമായി നൽകാമെന്ന് ബാഴ്സ അറിയിച്ചുവെങ്കിലും ബാലൻ അത് നിരസിച്ചു. പിഎസ്‌ജി വളരെ മികച്ച ഒരു ഓഫർ മുന്നോട്ടു വെച്ചതോടെ ചാവി ക്ലബ് വിടുകയായിരുന്നു.
Gràcies @FCBarcelona_cat!
Força Barça! ?? pic.twitter.com/w8Aqf9XwAe— Xavi Simons (@xavisimons) July 23, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here