വന്ദേമാതരത്തിന് ജനഗണമനയ്ക്കൊപ്പം പ്രാധാന്യം വേണം; ബിജെപി നേതാവിന്റെ ഹരജി സുപ്രീം കോടതി തള്ളി

വന്ദേമാതരത്തിന് ജനഗണമനയ്ക്കൊപ്പം പ്രാധാന്യം വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതിന് ഒരു യുക്തിയും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
വന്ദേമാതരത്തെ ദേശീയ ഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. വന്ദേമാതരത്തിന് ഇപ്പോള്‍ തന്നെ ദേശീയ ഗീത പദവിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ സമരകാലത്ത് ജനഗണമനയ്‌ക്കൊപ്പം തന്നെ സ്ഥാനം വന്ദേമാതരത്തിന് ഉണ്ടായിരുന്നുവെന്നാണ് ഹരജിയിലെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കാരണമൊന്നുമില്ലെന്ന് കോടതി വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here