പുതിയ മേക്ക് ഓവറില്‍ ജയറാം; ഞെട്ടിത്തരിച്ച് ആരാധകര്‍

കുടുംബ സദസ്സുകളുടെ പ്രിയതാരം ജയറാമിന്റെ പുതിയ മേക്ക് ഓവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കൂടുതല്‍ മെലിഞ്ഞ് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്തതിനു പിന്നാലെ ധാരാളം താരത്തിന് ആശംസനേര്‍ന്ന് നിരവധി പേര്‍ കമന്റുമായി എത്തി.
തെലുങ്ക് താരം അല്ലു അര്‍ജുന്‍ നായകനാകുന്ന എഎ19 എന്ന ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്ക്ഓവര്‍. അല്ലു അര്‍ജുന്റെ അച്ഛനായാണ് ജയറാം വേഷമിടുന്നത്.
അമ്മവേഷത്തിലെത്തുന്നത് തബുവാണ്. തബു പത്തു വര്‍ഷത്തിനു ശേഷം തെലുങ്കില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടെ ചിത്രത്തിനുണ്ട്. അല്ലു അര്‍ജുന്റെ നായികയാകുന്നത് പൂജ ഹെഗ്ഡെയാണ്.
ത്രിവിക്രം ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്ന്. എസ് രാധാകൃഷ്ണയും അല്ലു അരവിന്ദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സത്യരാജ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പി എസ് വിനോദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന എഎ19 അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here