ജയ് ശ്രീറാം വിളിയോട് അടൂരിന് അസഹിഷ്ണുതയെന്ന് കുമ്മനം രാജശേഖരന്‍

‘ജയ് ശ്രീറാം വിളിയോട് അടൂരിന് എന്തിനാണ് ഇത്ര അസഹിഷ്ണുത. ജയ് ശ്രീ റാം വിളി എങ്ങനെയാണ് തൊട്ടുകൂടാത്തതാകുന്നത്. ആള്‍ക്കൂട്ട ആക്രമണത്തെയും ജയ് ശ്രീറാം മന്ത്രത്തെയും കൂട്ടിക്കെട്ടുന്നത്. എന്തിനാണ് ഗോപാലകൃഷ്ണന്റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും കുമ്മനം’.
അതേ സമയം ശ്രീരാമനെ വികൃതമായി ചിത്രീകരിച്ച ആളാണ് അടൂരെന്നും ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം പറഞ്ഞു. ജയ് ശ്രീറാം വിളിച്ചു കൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ട് എന്ന് ആരാഞ്ഞ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അടൂര്‍ ഗോപലകൃഷ്ണനും ഒപ്പിട്ടിരുന്നു.
സംഭവത്തില്‍ ബിജെപരി നേതാവ് ബി ഗോപാലകൃഷ്ണന്‍ അടൂരിനെതിരെ ആദ്യം രംഗത്തെത്തിയിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സംവിധായകന്‍ കമല്‍ തുടങ്ങിയവര്‍ അടൂരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here