അമ്പൂരി കൊലക്കേസ്; പൊലീസ് ഡെൽഹി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

അമ്പൂരി കൊലക്കേസില്‍ പൊലീസ് ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതിയായ അഖിലിന്‍റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഏറ്റവും അവസാനം കാണിച്ചത് ഡല്‍ഹിയിലാണ്. അതേ സമയം അഖില്‍ തിരികെ ജോലിക്ക് പ്രവേശിച്ചിട്ടില്ലെന്ന് സൈനിക കേന്ദ്രം രേഖാമൂലം അന്വേഷണസംഘത്തിന് മറുപടി നല്‍കി. യുവതിയെ തട്ടിക്കൊണ്ടു പോകാൻ അഖിൽ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം അഖിലും രാഹുലും സംസ്ഥാനം വിട്ടുവെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടല്‍. ഏറ്റവുമവസാനം അഖിലിന്‍റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരിക്കുന്നത് ഡല്‍ഹിയിലാണ്. ഡല്‍ഹി യൂണിറ്റിലെ സൈനികനാണ് അഖില്‍. ഡൽഹി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അഖിൽ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് സൈനിക കേന്ദ്രം രേഖാമൂലം അന്വേഷണസംഘത്തിന് മറുപടി നല്‍കി.
നേരത്തെ അഖിലിന്‍റെ പേരില്‍ വന്ന ശബ്ദസന്ദേശത്തില്‍ താന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചെന്നും ലഡാക്കിലെ സൈനിക താവളത്തിലാണ് താന്‍ ഉള്ളതെന്നും അഖില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് അന്വേഷണ സംഘത്തെ വഴിതിരിച്ചുവിടാനുളള പ്രതിയുടെ നീക്കമായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അഖിലിന്‍റെ ശബ്ദസന്ദേശങ്ങള്‍
കാര്യമാക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. അഖില്‍ കീഴടങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന് വേണ്ടി കാത്തു നില്‍ക്കേണ്ട എന്നാണ് പൊലീസ് നിലപാട്.
അതിനിടെ കേരള -തമിഴ്നാട് അതിർത്തിയിലെ തൃപ്പരപ്പിൽ നിന്നും അഖിൽ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തി.യുവതിയെ കൊലപ്പെടുത്തുന്നതിന് മുമ്പുതന്നെ ഇതിന് വേണ്ടി അഖിലും രാഹുലും ആദര്‍ശും ചേര്‍ന്ന് കുഴി തയ്യാറാക്കിയതായും പൊലീസ് സ്ഥിരീകരിച്ചു. കൃത്യമായ പദ്ധതിയോടുകൂടിയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. പ്രതിയായ ആദര്‍ശിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. നട്ടെല്ലിന് ഓപ്പറേഷന്‍ ചെയ്തതിനാല്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here