‘അനന്തരം’ നാളെ രാവിലെ 9 മണി മുതൽ പത്ത് മണിക്കൂർ തത്സമയം

വീണ്ടും അന്തരത്തിലൂടെ മഹാരോഗത്തിന്റെ പിടിയിലമർന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന പോരാളികൾക്ക് ആശ്വാസമാകാനൊരുങ്ങി ഫഌവേഴ്സ് ടിവി. മഹാരോഗങ്ങളോട് പൊരുതി ജീവതം മുഴുവൻ ദുരിതങ്ങൾ പേറിയവർക്ക് വിനോദവും സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ ചെയ്തു കൊടുക്കുന്നു എന്നതാണ് അനന്തരം എന്ന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ലോകമെമ്പാടുമുള്ള മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ‘അനന്തരം’ തത്സമയം ഫ്ളവേഴ്സിലൂടെ കാണാം.
കടുത്ത ക്ലേശങ്ങളിലൂടെയും യാതനകളിലൂടെയും കടന്നുപോയപ്പോൾ, എങ്ങനെയാണ് ഇതിനെയൊക്കെ അവർ സധൈര്യം അതിജീവിച്ചതെന്നും കണ്ടെത്താനുള്ള ശ്രമംകൂടിയാണ് ഈ പരമ്പര. രോഗങ്ങളാൾ കുടുംബത്തിന്റെ താളം തെറ്റിയവരെ കണ്ടെത്തുകയും പതറാതെ അവരെ മുന്നോട്ട് കൈപിടിച്ചു നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനും ഈ പരിപാടി അവസരമൊരുക്കുന്നു. ഇത്തരം ആളുകൾക്ക് സാമ്പത്തികപരമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ തൽപരരായ സുമനസുകളുടെ സംഗമംകൂടിയാണ് ‘അനന്തരം’ എന്ന പരിപാടി.
അക്കൗണ്ട് വിവരങ്ങൾ
FLOWERS FAMILY CHARITABLE SOCIETY
BANK- PUNJAB NATIONAL BANK
ACCOUNT NO- 4291002100013564
BRANCH- KATHRIKADAVU, ERNAKULAM
IFSC CODE- PUNB0429100
ACCOUNT TYPE- CURRENT A/C
To know more about Flowers TV charity program Click here –> Flowers Family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here