ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ദക്ഷിണകൊറിയക്കുള്ള താക്കീതെന്ന് കിം ജോങ്ങ് ഉന്‍

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ദക്ഷിണകൊറിയക്കുള്ള താക്കീതെന്ന് കിം ജോങ്ങ് ഉന്‍. ഹൈടെക് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ദക്ഷിണകൊറിയയോട് കിം ജോങ്ങ് ഉന്നിന്റെ ആഹ്വാനം. ഇന്നലെയാണ് ഉത്തരകൊറിയ ഹ്രസ്വദൂര മിസൈലുകള്‍ വിക്ഷേപിച്ചത്.
ഹൈടെക് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും സംയുക്ത സൈനികാഭ്യാസവും അവസാനിപ്പിക്കാന്‍ ദക്ഷിണകൊറിയ തയ്യാറാവണമെന്ന് ഉത്തരകൊറിന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്‍ ആവശ്യപ്പെട്ടു. അമേരിക്കയുടേയോ ഡോണള്‍ഡ് ട്രംപിന്റെ യോ പേരെടുത്ത് പറയാതെയായിരുന്നു കിമ്മിന്റെ വിമര്‍ശനം.
അമേരിക്കയുമൊത്താണ് ദക്ഷിണകൊറിയ സൈനികാഭ്യാസം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണകൊറിയ തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടടിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ കരുത്ത് കൂടിയ ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്നും കിം താക്കീത് ചെയ്തു. പുതിയ തരം മിസൈലാണ് ഉത്തരകൊറിയ ഇന്നലെ വിക്ഷേപിച്ചത്.
സമാധാനത്തിന് വേണ്ടി വാദിക്കുകയും ഒപ്പം തന്നെ പുതിയ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ദക്ഷിണകൊറിയയുടേതെന്നും കിം ജോങ്ങ് ഉന്‍ ആരോപിച്ചു. ഉത്തരകൊറിയയുടെ തീരുമാനം ആത്മഹത്യാപരമാണ്, തന്റെ താക്കീത് മറികടന്ന് തെറ്റുചെയ്യരുതെന്നും കിം കൂട്ടിച്ചേര്‍ത്തു. സംയുക്ത സൈനികാഭ്യാസത്തിനായി മുപ്പതിനായിരത്തോളം അമേരിക്കന്‍ പട്ടാളക്കാര്‍ ദക്ഷിണ കൊറിയയില്‍ എത്തിയതാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here