മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥിബോട്ടുകള്‍ മറിഞ്ഞ് നൂറ്റമ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥിബോട്ടുകള്‍ മറിഞ്ഞ് നൂറ്റമ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ് ബോട്ടുകള്‍ മുങ്ങിയത്. എത്യോപ്യ,പാലസ്തീന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളുടെ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്.
300 യാത്രക്കാരുമായി തിരിച്ച 2 ബോട്ടുകളാണ് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയത്. 145 പേരെ രക്ഷിക്കാനായെന്ന് ലിബിയ കോസ്റ്റ്ഗാര്‍ഡ് വാക്താവ് അയൂബ് ഖാസിം പറഞ്ഞു. അതേസമയം 150ല്‍ അധികം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും ഇവരില്‍ ഭൂരിഭാഗം ആളുകളുടെയും ജീവന്‍ നഷ്ടപ്പെടാന്‍ സാധഅയതയുണ്ടെന്നും ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മരണപ്പെട്ടവരിലധികവും കുട്ടികളും സ്ത്രീകളുമാണെന്ന് ഐക്യരാഷ്ട്ര സഭാ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി.
അപകടം നടക്കുമ്പോള്‍ കടലിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യഘട്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് കോസ്റ്റ്ഗാര്‍ഡ് സംഭവസ്ഥലത്തെത്തിയാണ് കൂടുതല്‍ പേരെ രക്ഷിച്ചത്. മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ ദുരന്തത്തിന്റെ തോത് കുറച്ചതെന്നും അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ വീണ് 700 അഭയാര്‍ത്ഥികള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here