അടൂരിന് നേരെയുള്ളത് വൃത്തികെട്ട പരാമർശം; കേരളത്തിൽ ചിലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടൂരിന് നേരെയുള്ളത് വൃത്തികെട്ട പരാമർശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിദ്രശക്തികളുടെ ഒരു നിലപാടും കേരളത്തിൽ വിലപ്പോവില്ല. അടൂരിന് കേരളത്തിന്റെ സർവ പിന്തുണയും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൂരിനെ വീട്ടിൽ എത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൂടിക്കാള്ച പത്തുമിനിട്ടോളം നീണ്ടു. സംഘപരിവാറിന്റെ അജണ്ട കേരളത്തിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി അടൂരിനോട് പറഞ്ഞു. തനിക്ക് ഭയമില്ലെന്ന് പറഞ്ഞ അടൂർ ആരെയും പേടിച്ചു ജീവിക്കാനാവില്ലെന്നും പറഞ്ഞു.
ജയ് ശ്രീറാം വിളിച്ചുള്ള ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നത് ചൂണ്ടിക്കാട്ടി അടൂർ ഉൾപ്പെടെ 49 ഓളം പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ വിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. യ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനായിരുന്നു ഗോപാലകൃഷ്ണന്റെ ആഹ്വാനം. ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിൽ അടൂരിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here