എടവണ്ണയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ

മലപ്പുറം എടവണ്ണയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. എടവണ്ണ വിഇഒ കൃഷ്ണദാസിനെയാണ് വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും പിടികൂടിയത്.
പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം നൽകുന്ന തുകയിൽ നിന്ന് മൂവായിരം രൂപ ഇയാൾ ആവശ്യപ്പെട്ടിരുന്നു. നിരവധി പേരിൽ നിന്ന് പണം വാങ്ങിയതായി ആരോപണമുയർന്നിരുന്നു. എടവണ്ണ സ്വദേശിയുടെ പരാതിയിൽ വിജിലൻസ്് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ മൂവായിരം രൂപയും വിജിലൻസ്് കണ്ടെടുത്തു.
മൂവായിരം രൂപ നൽകിയാലേ 75000 രൂപ അനുവദിക്കുകയൂള്ളൂവെന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഡിവൈഎസ്പി രാമചന്ദ്രന് പുറമെ സി ഐ ഗംഗാധരൻ, മോഹൻദാസ്, വിമൽരാജ് തുടങ്ങിയവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here