Advertisement

കൈക്കൂലി കേസ്; ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻ‌കൂർ ജാമ്യം

3 days ago
2 minutes Read
shekar kumar

വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലിക്കേസിൽ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻ‌കൂർ ജാമ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് നൽകിയ പരാതിയിലാണ് ശേഖർ കുമാറിന് ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്.

കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തിൽ വിട്ടിരുന്നു. പരാതിക്കാരൻ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയിൽ ശേഖർ കുമാർ പറഞ്ഞത്. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ട്.

Story Highlights : Bribery case; ED Assistant Director Shekhar Kumar granted anticipatory bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top