മണ്ണിടിച്ചിൽ; കൊച്ചി-മധുര ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു

കൊച്ചി മധുര ദേശീയ പാതയിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടു. മൂന്നാർ ദേവികുളം റോഡിലാണ് അപകടം ഉണ്ടായത്. പാറക്കെട്ടും മണ്ണും ഉൾപെടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന റോഡിലേക്ക് പതിക്കുകയായിരുന്നു.
ദേശീയ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ ഒരു മാസത്തിലേറെയെടുക്കുമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ പാത 85 ലെ നിർമാണം പുരോഗമിക്കുന്ന മൂന്നാർ ദേവികുളം ഗ്യാപ് റോഡിലാണ് അപകടം ഉണ്ടാകുന്നത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം.
വൻ തോതിൽ കല്ലും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവം രാത്രി ആയതിനാൽ വൻ തോതിലുള്ള ദുരന്തം ഒഴിവായി. ദേശീയ പാതയിലെ തന്നെ ഏറ്റവും അപകടകരമായ ഭാഗമാണിത്. 380 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളായിരുന്നു മൂന്നാൽ മുതൽ മോഡികെട്ട് വരെ പുരോഗമിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here