മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ് ജയ്പാൽ റെഡ്ഡി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ് ജയ്പാൽ റെഡ്ഡി അന്തരിച്ചു.77 വയസായിരുന്നു.
ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൻമോഹൻസിംഗ് മന്ത്രിസഭയിൽ നഗരവികസന,വാർത്താ വിതരണ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഐ.കെ ഗുജ്റാൾ,എച്ച് ഡി ദേവഗൗഡ മന്ത്രിസഭകളിലും അംഗമായിരുന്നു.
ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവായിട്ടായിരുന്നു എസ്. ജയ്പാല്‍ റെഡ്ഡിയുടെ രാഷ്ട്രീയപ്രവേശനം. നാലുതവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യകാലത്ത് കോണ്‍ഗ്രസ് അംഗമായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇന്ദിരഗാന്ധിക്കെതിരെ 1980ല്‍ മേഡക് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു.
1985 മുതല്‍ മൂന്ന് വര്‍ഷം ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് കോണ്‍ഗ്രസിലെത്തി. അഞ്ചുതവണ ലോക്‌സഭയിലേക്ക് എസ്. ജയ്പാല്‍ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതല്‍ 96 വരെയും 1997 മുതല്‍ 1998 വരെയും രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here