Advertisement

തമിഴ് നടി സത്യകലയെ തട്ടിക്കൊണ്ടുപോയി

July 28, 2019
0 minutes Read

തമിഴ് നടി സത്യകലയെ തട്ടിക്കൊണ്ടുപോയി. സത്യകലയുടെ വീട്ടുകാരാണ് താരത്തെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവർത്തകരാണ് മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകിയത്. തൊരട്ടി എന്ന ചിത്രത്തിലെ നായികയെ ആണ് തട്ടിക്കൊണ്ടുപോയത്.

നടിയുടെ പിതാവിനും രണ്ടാനമ്മയ്ക്കും സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് നേരത്തെ സത്യകല അണിയറ പ്രവർത്തകരോട് വെളിപ്പെടുത്തിയിരുന്നു. അതിനാൽ തന്നെനടിയുടെ മാതാപിതാക്കൾക്കെതിരയാണ് അണിയറ പ്രവർത്തകർ പരാതി നൽകിയിരിക്കുന്നത്. നടിയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലായെന്നും ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.

ഷമന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഷമന്‍ മിത്രു നിര്‍മിച്ച തൊരട്ടി എന്ന ചിത്രം ജൂണ്‍ ആദ്യവാരമാണ് പ്രദര്‍ശനത്തിനെത്തിയത്. നാടോടികളായ ആട്ടിടയന്മാരുടെ കഥ പറയുന്ന ചിത്രം പി. മാരിമുത്തുവാണ് സംവിധാനം ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top