KSU പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് എത്തിച്ച സംഭവം; രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ തൃശൂർ വടക്കാഞ്ചേരി പൊലീസിന്റെ നടപടിയിൽ
വ്യാപക പ്രതിഷേധം. പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി എസ് എച്ച് ഒ ഷാനവാസിന് ഷോക്കേസ് നോട്ടീസ് അയച്ചിരുന്നു. പൊലീസ് രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന അടിമകളായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.
പൊലീസ് നടപടിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്തെത്തി. പേപ്പട്ടികളെ പോലെ ഷാജഹാൻ കോൺഗ്രസുകാരെ നേരിടുന്നു എന്നായിരുന്നു വിമർശനം. സൂരജിന് പോലീസ് മർദ്ദനമേറ്റ കുന്നംകുളം സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്നു ഷാജഹാൻ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. . കോടതിയുടെ പരാമർശം ഉണ്ടായതിനുശേഷവും മുഖംമൂടി മാറ്റാതെ പ്രതികളെ പോലീസ് തിരികെ കൊണ്ടുപോയത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കി.
Read Also: KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവം; എസ്എച്ച്ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി
നടപടി മനുഷ്യാവകാശ ലംഘനമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമുണ്ടായ എസ്എഫ്ഐയുമായി നടന്ന സംഘർഷത്തിൽ പ്രതികളായ കെഎസ്‌യു പ്രവർത്തകരെയാണ് തല പൂർണമായും മൂടുന്ന കറുത്ത മാസ്ക്കും വിലങ്ങും അണിയിച്ച് വടക്കാഞ്ചേരി കോടതിയിൽ എത്തിച്ചത്. കൊടും കുറ്റവാളികളെ കൊണ്ടുവരും മട്ടിൽ വിദ്യാർത്ഥികളെ കൊണ്ടുവന്നതിനെതിരെ കോടതി രൂക്ഷമായി വിമർശിച്ചു. തിങ്കളാഴ്ച എസ് എച്ച് ഒ ഷാജഹാൻ നേരിട്ട് കോടതിയിൽ ഹാജരാകണം എന്നും പറഞ്ഞു.
Story Highlights : Congress leaders criticise KSU activists being brought to court wearing masks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here