മരട് ഫ്‌ളാറ്റ് പൊളിക്കൽ; ഫ്ലാറ്റ് ഉടമകളും താമസക്കാരും മരട് നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി

തീരദേശ സംരക്ഷണ നിയമം ലംഘിച്ചതിന് സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട കൊച്ചി മരടിലെ ഫ്ലാറ്റ് ഉടമകളും താമസക്കാരും മരട് നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി.മരട് ഫ്ലാറ്റ് വിഷയത്തിൽ സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര വൈര്യ നിര്യാതന ബുദ്ധിയോടെ പെരുമാറുന്നെന്ന് ധർണ്ണ ഉത്ഘാടനം ചെയ്ത് കൊണ്ട് സെബാസ്റ്റൻ പോൾ. കെട്ടിടം പൊളിച്ചിലെങ്കിൽ സുപ്രിം കോടതി തൂക്കി കൊല്ലുമോയെന്ന് കെ ബാബു .
തീരദേശ സംരക്ഷണ നിയമം ലംഘിച്ചതിന് സുപ്രിം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ 5 ഫ്ലാറ്റിലെ താമസക്കാരും, ഉടമകളുമാണ് മരട് നഗര സഭയ്ക്ക് മുന്നിൽ ധർണ്ണ നടത്തിയത്.ഞങ്ങൾ കയ്യേറ്റക്കാരല്ല, നിയമാനുസൃതം വീട് വാങ്ങിയവരാണ് എന്ന മുദ്രാവാക്യം മുൻനിർത്തിയായിരുന്നു ധർണ്ണ. മരട് നഗര സഭയിലെ ഭരണ പക്ഷ കൗൺസിലർമാരും പിന്തുണ അറിയിച്ച് ധർണ്ണയിൽ പങ്കെടുത്തു.നഗരസഭ ഒരിക്കലും ഫ്ലാറ്റ് പൊളിച്ച് നീക്കിലെന്ന് നഗരസഭ പൊതുമരാമത്ത് ചെയർമാൻ അബ്ദുൾ ജബാർ പറഞ്ഞു.
സുപ്രിം കോടതി ജഡ്ജി അരുൺ മിശ്ര വൈരാഗ്യത്തോടെയാണ് ഫ്ലാറ്റ് വിഷയത്തിൽ വിധി പറഞ്ഞതെന്ന് ധർണ്ണ ഉത്ഘാടനം ചെയ്ത സെബാസ്റ്റൻ പോൾ പറഞ്ഞു.
ഫ്ലാറ്റ് പൊളിച്ചിലെങ്കിൽ സുപ്രീം കോടതി തൂക്കി കൊല്ലുമോയെന്ന് മുൻ മന്ത്രി കെ ബാബു ചോദിച്ചു. ഫ്ലാറ്റ് പൊളിച്ച് നീക്കിയാൽ തങ്ങൾക്ക് പോകാൻ മറ്റൊരിടമില്ലെന്നാണ് താമസക്കാർ പറയുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here