കൗണ്ടറടിക്കാൻ മാത്രമല്ല, നസ്‌ലന് പാടാനും അറിയാം; ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ലൊക്കേഷൻ കാഴ്ച: വീഡിയോ

നവാഗതനായ ഗിരീഷ് എഡി അണിയിച്ചൊരുക്കിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. നിറഞ്ഞ തീയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ‘മെൽവിൻ’ എന്ന കഥാപാത്രമാണ് തീയറ്ററുകളിൽ ഏറെ കയ്യടി നേടിയത്. മെൽവിൻ്റെ കൗണ്ടർ കോമഡികൾ കേട്ട പ്രേക്ഷകർ തീയറ്ററുകളിൽ ചിരിച്ചു മറിയുകയാണ്. നസ്‌ലൻ എന്ന ബിടെക്ക് വിദ്യാർത്ഥിയാണ് മെൽവിനെ വെള്ളിത്തിരയിലെത്തിച്ചത്. ഇപ്പോഴിതാ നസ്‌ലന് കൗണ്ടറുകൾ പറയാൻ മാത്രമല്ല്, നന്നായി പാടാനുമറിയാമെന്ന് തെളിഞ്ഞിരിക്കുകയാണ്. സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ പാട്ടിൻ്റെ വീഡീയോ പുറത്തു വിട്ടിട്ടുണ്ട്.
സിനിമാ ചിത്രീകരണത്തിനിടെ ക്ലാസിലിരുന്നാണ് നസ്‌ലൻ്റെ പാട്ട്. ചുറ്റും ഒപ്പം അഭിനയിച്ച കുട്ടികളുമുണ്ട്. ഡസ്കിൽ താളം പിടിച്ച് ‘നീല സാരി വാങ്ങിത്തരാം’ എന്ന പാട്ടാണ് നസ്‌ലനും സംഘവും പാടുന്നത്. പെൺകുട്ടികളൊക്കെ ഇവരെ ശ്രദ്ധിക്കുന്നതും ചുറ്റും കൂടിയിരിക്കുന്ന ആൺകുട്ടികൾ ഒപ്പം പാടുന്നതും വീഡിയോയിൽ കാണാം.
പ്ലസ് ടൂ ജീവിതത്തെപ്പറ്റിയുള്ള മനോഹരമായ സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഉദാഹരണം സുജാത എന്ന സിനിമയിൽ മഞ്ജു വാര്യരുടെ കഥാപാത്രമായ സുജാതയുടെ മകൾ ആതിരയെ അവതരിപ്പിച്ച അനശ്വര കൃഷ്ണൻ സിനിമയിൽ കീർത്തിയായി എത്തുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ഫ്രാങ്കിയെ അവതരിപ്പിച്ച മാത്യു തോമസ് സിനിമയിൽ ജയ്സൺ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഒപ്പം വിനീത് ശ്രീനിവാസൻ, ഇർഷാദ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here