ഒറ്റമശേരി ഇരട്ടക്കൊലപാതകം; ഒന്ന് മുതൽ അഞ്ച് വരെ പ്രതികൾ കുറ്റക്കാർ

ആലപ്പുഴ ഒറ്റമശേരി ഇരട്ടക്കൊലപാതകംത്തിൽ ഒന്നു മുതൽ 5 വരെ പ്രതികൾ കുറ്റക്കാർ. ഇവർക്കുള്ള ശിക്ഷ ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി ശനിയാഴ്ച വിധിക്കും. 3 പേരെ വെറുതേവിട്ടു.
2015 നവംബർ 11 നാണു കേസിനു ആസ്പദമായ കൊലപാതകം നടന്നത്. ബൈക്കിൽ യാത്ര ചെയ്യൂകയായിരുന്ന പട്ടണക്കാട് സ്വദേശികൾ ആയ ജോൺസൻ, സുബിൻ എന്നിവരെ ഒറ്റമശേരി ഭാഗത്തുവച്ച് ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ഒന്നാം പ്രതി പോൾസന് കൊല്ലപ്പെട്ട ജോൺസനോടുള്ള മുൻവൈരാഗ്യം ആണ് കൊലയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു.
ഒന്നാം പ്രതിയുടെ സഹോദരൻ സാലിഷ്, ലോറി ഡ്രൈവർ ഷിബു, സഹോദരങ്ങൾ ആയ അജേഷ്, വിജേഷ് എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി കോടതി കണ്ടെത്തിയത്. കാണിച്ചുകുളങ്ങര മോഡൽ കൊലപാതകം ആയിരുന്നു പ്രതികൾ ആസൂത്രണം ചെയ്തത്. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടേയും ശിക്ഷ ശനിയാഴ്ച്ച കോടതി വിധിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here