പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

വാഹനാപകടത്തില്‍ പരുക്കേറ്റ് ലക്‌നൗവിലെ ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ
പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തനിക്കും ,കുടുംബത്തിനും ഭീഷണി ഉണ്ടെന്ന് കാണിച്ച് ,പെണ്‍കുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്ക്ക് അയച്ച കത്ത് പുറത്തുവന്നു. ആരോപണം നേരിടുന്ന എംഎല്‍ എ കുല്‍ദീപ് സെന്‍ഗാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നതായി ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചു.
കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നാല്‍പത് മണിക്കൂറായി മരണത്തോട് മല്ലിടുകയാണ് പെണ്‍കുട്ടി. ശ്വാസകോശത്തില്‍ ഉണ്ടായ രക്തസ്രാവം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറാണ് അപകടത്തിന് പിന്നിലെന്ന കുടുംബത്തിന്റെ ആരോപണം വീണ്ടും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. കേന്ദ്ര ആഭ്യന്തര അമിത് ഷാ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് നോട്ടീസിന് അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുഭ്ദ്ധമായി. എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രുന്നതായി ഉത്തര്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വാന്ദ്രദേവ് സിംഗ് പ്രതികരിച്ചു.
കോണ്‍ ലക്‌നൗ ബിജെപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ദേശീയ വനിതാ കമ്മീഷന്‍ കമ്മിഷന്‍ അംഗങ്ങളും സമാജ് വാദി പാര്‍ട്ടി അദ്യക്ഷന്‍ അഖിലേഷ് യാദവും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. എം എല്‍എയുടെ അനുയായികളുടെ ഭീഷിണി ഉണ്ടെന്ന് കാട്ടി ഈ മാസം 12ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പെണ്‍കുട്ടി അയച്ച കത്ത് പുറത്ത് വന്നു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കുടുംബാംക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷിണി ഉണ്ടെന്ന് കത്തില്‍ പരാമര്‍ശം ഉണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കെമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here