കർണാടകയിൽ അയോഗ്യരാക്കപ്പെട്ട മൂന്ന് വിമത നേതാക്കളെ ജെഡിഎസ് പുറത്താക്കി

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട മൂന്ന് ജെഡിഎസ് വിമത നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വിമത നീക്കത്തിന് നേതൃത്വം നൽകിയ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ എച്ച്.വിശ്വനാഥ്, നാരായണ ഗൗഡ, കെ. ഗോപാലയ്യ എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് മൂന്ന് പേരെയും പുറത്താക്കുന്നതെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ അറിയിച്ചു.
പതിനാല് വിമത എം.എൽ.എമാരെ കോൺഗ്രസ് ഇന്നലെ പുറത്താക്കിയിരുന്നു. കർണാടകയിൽ വിമത എംഎൽഎമാർ വിശ്വാസവോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതിനെ തുടർന്ന് ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാർ താഴെ വീണിരുന്നു. തുടർന്നാണ് ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാരുണ്ടാക്കിയത്. യെദിയൂരപ്പ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തിരുന്നു.
Janata Dal (Secular) has expelled K Gopalaiah, H Vishwanath and Narayana Gowda from the party for anti-party activities. pic.twitter.com/IyFeotvOk1
— ANI (@ANI) July 31, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here