Advertisement

കോളേജുകളിലെ സ്‌പോട്ട് അഡ്മിഷൻ ഇനി മുതൽ നേരിട്ട് നടത്താൻ കേരള സർവകലാശാലയുടെ തീരുമാനം

July 31, 2019
0 minutes Read

കോളേജുകളിലെ സ്പോട്ട് അഡ്മിഷൻ ഇനിമുതൽ നേരിട്ടു നടത്താൻ കേരള സർവകലാശാലയുടെ തീരുമാനം. ഓൺലൈൻ വഴിയുള്ള പ്രവേശനം പൂർത്തിയാക്കിയ ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. കോളേജുകൾ നേരിട്ടു നടത്തിയിരുന്ന ഈ പ്രവേശനം വലിയ ആക്ഷേപങ്ങൾക്ക് ഇടവരുത്തിയതോടെയാണ് പുതിയ തീരുമാനം.

ആവശ്യത്തിന് യോഗ്യതയില്ലാത്ത വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ തിരുകിക്കയറ്റുന്നതായാണ് ആരോപണം ഉയർന്നത്. സ്‌പോട്ട് അഡ്മിഷനുള്ള കോളേജുകളുടെ അധികാരം എടുത്തുകളഞ്ഞതോടെ, സർവകലാശാല ഓൺലൈൻ വഴി നേരിട്ടായിരിക്കും ഇനി മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top