വംശീയ പരാമര്‍ശം; ഉപഭോക്താവിന് ചുട്ടമറുപടിയുമായി സൊമാറ്റോ

വംശീയ പരാമര്‍ശം നടത്തിയ ഉപഭോക്താവിന് ചുട്ടമറുപടിയുമായി സൊമാറ്റോ. ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആയതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കിയ ഉപഭോക്താവിനോട് ഭക്ഷണം ഒരു മതമാണെന്നായിരുന്നു സൊമാട്ടോയുടെ മറുപടി.
സൊമാറ്റോയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഹിന്ദു അല്ലാത്ത ആളാണ് ഡെലിവറി ചെയ്യുന്നതെന്ന് അറിഞ്ഞതോടെയാണ് ഡെലിവറി ബോയിയെ മാറ്റാന്‍ അമിത് ശുക്ല എന്ന ഉപഭോക്താവ് കമ്പനിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് സാധിക്കില്ലെന്നും ഓര്‍ഡര്‍ റദ്ദാക്കിയാല്‍ പണം തിരികെ നല്‍കില്ലെന്നും സൊമാറ്റോ വ്യക്തമാക്കി.
പിന്നാലെയാണ് ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം തന്നെ ഒരു മതമാണെന്നും സൊമാറ്റോ ഇന്ത്യയുടെ ട്വിറ്റര്‍ പേജില്‍ കമ്പനി കുറിച്ചത്. ട്വീറ്റ് വൈറലായതോടെ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഇന്ത്യയുടെ സംസ്കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപഭോക്താക്കളോട് ബഹുമാനവുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ മൂല്യങ്ങളെ തകര്‍ക്കുന്നതിനെതിരെ നിലപാട് സ്വീകരിക്കുമ്പോള്‍ നഷ്ടപ്പെടുന്ന കച്ചവടത്തില്‍ ഞങ്ങള്‍ക്ക് വിഷമമോ നിരാശയോ ഇല്ലെന്നും ഗോയല്‍ ട്വീറ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here