കാര്‍ഗില്‍ വിജയത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ യുദ്ധവിമാനങ്ങളുടെ പ്രദര്‍ശനമൊരുക്കി ദക്ഷിണ വ്യോമ കമാന്റോ

കാര്‍ഗില്‍ വിജയത്തിന്റെ ഇരുപതാം വാര്ഷികത്തോടനിബന്ധിച്ച് വ്യോമസേനാ യുദ്ധവിമാനങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരം ശംഖുമുഖം ടെക്നിക്കല്‍ ഏരിയയില്‍ സംഘടിപ്പിച്ചു. വ്യോമസേനാ ദക്ഷിണ വ്യോമ കമാന്റിന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. സ്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പ്രദര്‍ശനം കാണാനെത്തിയത്.
കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്ക്ക് ആദരവര്‍പ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ദക്ഷിണ വ്യോമ കമാണ്ടന്റ്ിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനം ഒരുക്കിയത്. എയര്ആംബുലന്സായും സൈനികരെ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന എ.എന്‍-32 വിമാനം, യുദ്ധത്തിനുപയോഗിക്കുന്ന എം.ഐ-17 ഹെലികോപ്റ്റര്‍, അഭ്യാസപ്രകടനം നടത്തുന്ന സാരംഗ് ടീമിന്റെ ധ്രുവ് ഹെലികോപ്റ്റര്‍ എന്നിവയാണ് പ്രദര്‍ശനത്തിലുള്ളത്.
കാര്‍ഗില്‍ യുദ്ധം കഴിഞ്ഞ് ഇരുപത് വര്‍ഷമാകുമ്പോള്‍ ഇന്ത്യ പ്രതിരോധ രംഗത്ത് ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ പത്ത് മടങ്ങ് കൂടുതല്‍ കരുത്തു നേടിയെന്ന് ദക്ഷിണ മേഖലാ എയര്‍മാര്‍ഷല്‍ ബി.സുരേഷ് പറഞ്ഞു. ഇച്ഛാകശ്തിയുള്ള രാഷ്ട്രീയ നേതൃത്വം കൂടിയായതോടെ ഇനിയൊരാക്രമണത്തിനു മുതിര്‍ന്നാല്‍ തിരിച്ചടി കനത്തതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധവിമാനങ്ങള്‍ക്ക് പുറമെ വ്യോമസേന ഉപയോഗിക്കുന്ന ആയുധങ്ങളും മറ്റ് ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഡ്രോണും ഏറ്റവും പുതിയ മിസൈല്‍ ലോഞ്ചറും രാത്രി കാലങ്ങളിലുപയോഗിക്കുന്ന ബൈനോക്കുലര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here