കർണാടക നിയമസഭാ സ്പീക്കറായി വിശ്വേശർ ഹെഗ്‌ഡേയെ തെരഞ്ഞെടുത്തു

വിശ്വേശർ ഹെഗ്‌ഡെ കഗേരിയെ കർണാടക നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. നിലവിൽ ഉത്തരകന്നഡ ജില്ലയിലെ സിർസി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ വിശ്വേശർ ഹെഗ്‌ഡെ ആറു തവണ എംഎൽഎയായി വിജയിച്ചിട്ടുണ്ട്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് ബിജെപിയിലേക്കെത്തിയത്. കർണാടകയിൽ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ കെ.ആർ രമേഷ് കുമാർ സ്പീക്കർ സ്ഥാനം രാജിവെച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top