സിപിഐ നേതാക്കള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഇന്നുണ്ടായേക്കാം

എല്‍ദോ എബ്രഹാം എംഎല്‍എ അടക്കം സിപിഐ നേതാക്കള്‍ക്കുനേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഇന്നുണ്ടായേക്കാം. പൊലീസിന് വീഴ്ച പറ്റിയെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.
മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ച ആയേക്കും തൃപ്തികരമായ നടപടി ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത മൂര്‍ച്ഛിക്കുമെന്ന ആശങ്കയിലാണ് സിപിഐ.
ഞാറയ്ക്കല്‍ സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് സിപിഐയുടേത്. ജില്ലാകലക്ടര്‍ എസ്.സുഹാസിന്റെ റിപ്പോര്‍ട്ടില്‍ പൊലീസിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ആരുടേയും പേരെടുത്തുപറഞ്ഞുള്ള കുറ്റപ്പെടുത്തലുകളില്ല. അതുകൊണ്ട് നടപടിയുടെ വ്യാപ്തി എത്രത്തോളമുണ്ടാകുമെന്നതില്‍ അവ്യക്തതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here