ജനിച്ച് രണ്ടാം മാസത്തില്‍ ഹജ്ജ് നിര്‍വഹിക്കാനൊരുങ്ങി ആദില മര്‍ജാന്‍ എന്ന ആലുവക്കാരി…!

ഏറെ പ്രായമായത്തിനു ശേഷമാണ് പല വിശ്വാസികള്‍ക്കും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുന്നതെങ്കില്‍, ജനിച്ചയുടനെ ഹജ്ജ് ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഒരു തീര്‍ഥാടകയെ പരിചയപ്പെടാം. ആലുവക്കാരിയായ ഈ കൊച്ചു തീര്‍ഥാടകയ്ക്ക് പ്രായം രണ്ട് മാസം. കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിനെത്തിയ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടക ഒരു പേക്ഷ ഈ കുഞ്ഞായിരിക്കും.
പ്രായം രണ്ട് മാസമായപ്പോഴേക്കും ഹജ്ജ് നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ് ആദില മര്‍ജാന്‍ എന്ന ആലുവക്കാരിക്ക്. മാതാപിതാക്കളോടൊപ്പം മുലകുടി പ്രായത്തില്‍ തന്നെ ഒരു ഹജ്ജ്. ഒരു പ്രയാസവുമില്ലാതെ മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഉംറ നിര്‍വഹിച്ചു. ഇതുവരെയുള്ള കര്‍മങ്ങളിലെല്ലാം മകള്‍ പൂര്‍ണമായും സഹകരിച്ചതിലെ സന്തോഷത്തിലാണ് അബ്ദുറഹ്മാന്‍-അല്‍ഫിയ ദമ്പതികള്‍.
പ്രതീക്ഷയോടെ ഹജ്ജ് കര്‍മങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഈ കൊച്ചു തീര്‍ഥാടകയും കുടുംബവും. മിനായിലെ കല്ലേറ് കര്‍മം ഉള്‍പ്പെടെ ഹജ്ജുമായി ബന്ധപ്പെട്ട പല ചടങ്ങുകളും ആദില മര്‍ജാനു വേണ്ടി മാതാപിതാക്കളാണ് നിര്‍വഹിക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി സൗദിയില്‍ എത്തിയ ഈ കുടുംബം മക്കയില്‍ അസീസിയ കാറ്റഗറിയിലാണ് താമസം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here