Advertisement

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സകൂളിലെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

August 1, 2019
0 minutes Read

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സകൂളിലെ ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സകൂളിലെ ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടം 13 ക്ലാസ് മുറികളും പാചകപ്പുരയും ഭക്ഷണശാലയുമാണ് നിര്‍മിക്കുന്നത്. ഇവയുടെ നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ പറഞ്ഞു.

അഞ്ചു കോടി 40 ലക്ഷം രൂപയാണ് ഒന്നാം ഘട്ട പ്രവൃത്തിക്കായി വകയിരുത്തിയത്.
എന്നാല്‍ ഈ പ്രവൃത്തി നാല് കോടി രൂപകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അറിയിച്ചു. രണ്ടാംഘട്ട പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകളും, ചുറ്റുമതില്‍, നടപ്പാത തുടങ്ങിയവയുടെ നിര്‍മാണവും ഒന്നാം ഘട്ടത്തില്‍ അവശേഷിക്കുന്ന തുക കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന എംഎല്‍എ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top