സിഒടി നസീര്‍ വധശ്രമക്കേസില്‍ പൊലീസ് നിയമ വ്യവസ്ഥയെ തകിടം മറിക്കുന്നുവെന്ന് കണ്ണൂര്‍ ഡിസിസി

സിഒടി നസീര്‍ വധശ്രമക്കേസില്‍ പൊലീസ് നിയമ വ്യവസ്ഥയെ തകിടം മറിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് തലശ്ശേരിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.
ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചിട്ടും എഎന്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യാനോ വാഹനം കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വൈകീട്ട് മൂന്ന് മണിക്ക് എ.എന്‍ ഷംസീറിന്റെ വീട് സ്ഥിതി ചെയ്യുന്ന മാടപ്പീടികയില്‍ നിന്ന് തലശ്ശേരി നഗരത്തിലേക്കാണ് പ്രതിഷേധ മാര്‍ച്ച്. സമാപന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മെയ് 18 നാണ് സിഒടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് എ.എന്‍.ഷംസീര്‍ എംഎല്‍എയാണെന്നാണ് നസീറിന്റെ ആരോപണം. കേസില്‍ ഷമസീര്‍ എംഎല്‍എയുടെ സഹായിയായ രാകേഷിനെ പൊലീസ് പിടികൂടിയിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള കൊട്ടിയൂര്‍ സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. നസീറിനെ ആക്രമിച്ച ദിവസം രാജേഷ് സന്തോഷിനെ 12 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. നസീറിനെ അക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് രാജേഷാണെന്ന് സന്തോഷ് മൊഴി നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here