വിൻഡീസ് പര്യടനത്തിനു നാളെ തുടക്കം; ആദ്യ ടി-20 ഫ്ലോറിഡയിൽ

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് നാളെ തുടക്കം. രണ്ട് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. നാളെ അമേരിക്കയിലെ ഫ്ലോറിഡയിലാണ് ആദ്യ ടി-20 മത്സരം. രണ്ടാമത്തെ ടി-20 മത്സരവും ഇവിടെത്തന്നെയാണ് നടക്കുക.
നിരവധി ടി-20 സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടുന്ന ടീമാണ് വിൻഡീസ് കളത്തിലിറക്കുക. ക്രിസ് ഗെയിൽ ഇല്ലെങ്കിലും ഗെയിലിൻ്റെ അഭാവം മറയ്ക്കാൻ കഴിയുന്ന നിരവധി താരങ്ങൾ ടീമിലുണ്ട്. കാർലോസ് ബ്രാത്‌വെയ്‌റ്റാണ് ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പർ അന്തോണി ബ്രാംബിൾ ആണ് ടീമിലെ പുതുമുഖം. ലോകകപ്പ് ടീമിൽ നിന്ന് പുറത്തായിരുന്ന സ്പിന്നർ സുനിൽ നരേൻ, വെറ്ററൻ ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് തുടങ്ങിയവർ ടീമിലെത്തി. ഒപ്പം ലോകകപ്പിനിടയിൽ വെച്ച് പരിക്കേറ്റ് പുറത്തായ ആന്ദ്രേ റസലും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ടി-20 പരമ്പരയ്ക്കു ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here