സൈനികനായി ക്രിക്കറ്റ് ബാറ്റിൽ ഒപ്പിടുന്ന ധോണി; ചിത്രം വൈറൽ

ക്രിക്കറ്റിൽ നിന്നും രണ്ട് മാസത്തെ വിശ്രമമെടുത്ത് പാരാ മിലിട്ടറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ചിത്രം വൈറലാവുന്നു. സൈനിക വേഷത്തിൽ നിന്ന് ക്രിക്കറ്റ് ബാറ്റിൽ ഒപ്പിടുന്ന ധോണിയുടെ ചിത്രമാണ് ട്വിറ്ററിൽ തരംഗമാകുന്നത്.

ശ്രീനഗറിലാണ് നിലവിൽ ധോണി സേവനമനുഷ്ഠിക്കുന്നത്. അവിടെ നിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നത്. സഹപ്രവർത്തരായ സൈനികർക്കൊപ്പം നിൽക്കുന്ന ധോണി ഒരു ക്രിക്കറ്റ് ബാറ്റിൽ ഒപ്പിടുന്നതാണ് ചിത്രം. ധോണിസം എന്ന ട്വിറ്റർ ഹാൻഡിലാണ് ചിത്രം പങ്കു വെച്ചത്.

106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകളാണ് ധോണി നിർവഹിക്കുന്നത്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി കശ്മീരില്‍ സേവനമനുഷ്ഠിക്കുക. 2011-ലാണ് ധോണിക്ക് ലെഫ്റ്റനന്‍റ് കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top