ബസിന്റെ ഡോർ തലയ്ക്കടിച്ച് ഗുരുതര പരിക്ക്; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു

ബസിന്റെ ഡോർ തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു. വെള്ളല്ലൂർ ഗായത്രി ഭവനിൽ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകൾ ഗായത്രിയാണ് മരിച്ചത്. രാവിലെ പത്തുമണിയോടെ നഗരൂരിലെ കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥിനിയായിരുന്നു ഗായത്രി.
വിദ്യാർത്ഥിനി ബസിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെ വാതിലടക്കാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. രാവിലെ നെടുമ്പറമ്പിൽവെച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർത്ഥിനിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here