പരിക്കിനെത്തുടർന്ന് ദേശീയ ടീമിൽ നിന്നു പിന്മാറി; മണിക്കൂറുകൾക്കു ശേഷം കാനഡ ടി-20 ലീഗിൽ കളിക്കാനിറങ്ങി ആന്ദ്രേ റസൽ

പരിക്കെന്ന പേരിൽ ദേശീയ ടീമിൽ നിന്നു പിന്മാറിയ വിൻഡീസ് ഓൾറൗണ്ടർ മണിക്കൂറുകൾക്കു ശേഷം കാനഡ ഗ്ലോബൽ ടി-20 ലീഗിൽ കളിക്കാനിറങ്ങി. ഗെയിൽ നായകത്വം വഹിക്കുന്ന വാൻകൂവർ നൈറ്റ്സിലെ അംഗമായ റസൽ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഇന്ത്യക്കെതിരായ ആദ്യത്തെ രണ്ട് ടി-20കളിൽ കളിക്കാനിറങ്ങില്ലെന്നാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡ് ഇന്നലെ അറിയിച്ചത്. ഇത് കാറ്റിൽ പറത്തിയാണ് മണിക്കൂറുകൾക്കു ശേഷം റസൽ പാഡണിഞ്ഞത്.

മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ ത്തന്നെ റസൽ, റണ്ണൊന്നുമെടുക്കാതെ പുറത്തായി. പരിക്കെന്ന പേരിൽ ദേശീയ ടീമിൽ നിന്ന് പിന്മാറിയ റസൽ, കാനഡ ടി-20 ലീഗിൽ കളിച്ചത് വിവാദമായിട്ടുണ്ട്. ദേശീയ ടീമിനേക്കാൾ പണത്തിന് പ്രാധാന്യം നൽകുന്നതിനാലാണ് റസൽ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് ആരാധകരുടെ വിമർശനം.

റസലിന് പകരക്കാരനായി ജേസൺ മൊഹമ്മദാണ് ഇന്ത്യയ്ക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിലെത്തിയിട്ടുള്ളത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More