സര്‍ക്കാര്‍ സ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തിക നിര്‍ണയം അശാസ്ത്രീയമെന്ന് പരാതി

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തിക നിര്‍ണയം അശാസ്ത്രീയമെന്ന് പരാതി. മറ്റു ഭാഷാ വിഷയങ്ങള്‍ക്ക് സ്ഥിരം അധ്യാപകര്‍ ഉള്ള വിദ്യാലയങ്ങളില്‍പോലും ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ്. 300ല്‍ പരം സ്‌കൂളികളിലാണ് അനിശ്ചിതത്വം തുടരുന്നത്. ഓരോ ക്ലാസിലും അഞ്ചു ഡിവിഷനുകള്‍ എങ്കിലും ഇല്ലാത്ത സ്‌കൂളുകളിലാണ് ഈ പ്രതിസന്ധി.
2002വരെ മറ്റുവിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അധ്യാപകര്‍ തന്നെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷും കൈകാര്യം ചെയ്തിരുന്നത്. കോര്‍ സബ്‌ജെക്ട് വിഭാഗത്തിലായിരുന്ന ഇംഗ്ലീഷ് പിന്നീട് പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് അധ്യാപന മികവിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭാഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഈ പശ്ചാത്തലത്തില്‍ ഇംഗ്ലീഷില്‍ ബിരുദവും, ബി.എഡും ഉള്ള അധ്യാപകരെ ഹൈസ്‌കൂളുകളില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. എന്നാല്‍ ഉത്തരവ് കടലാസ്സില്‍ മാത്രം ഒതുങ്ങി. ഭാഷ വിഷയങ്ങള്‍ പഠിപ്പിക്കന്‍ 15 പിരീഡുകള്‍ക്ക് ഒരു അധ്യാപകനെങ്കിലും വേണമെന്നതാണ് ചട്ടം.
എന്നാല്‍ ഇംഗ്ലീഷിന്റെ കാര്യത്തില്‍ മാത്രം ഈ നിയമം ഇപ്പോഴും അകന്ന്‌നില്‍ക്കുന്നു. ഹിന്ദി, ഉറുദു, അറബി തുടങ്ങിയ ഭാഷകള്‍ക്ക് സ്ഥിരം അധ്യാപകര്‍ ഉള്ള വിദ്യാലയങ്ങളില്‍പോലും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകരില്ല. എല്ലാ ഹൈസ്‌കൂളുകളിലും ഒരു ഇംഗ്ലീഷ് അധ്യാപകനെങ്കിലും വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നിവേതനകള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കാത്തതുകൊണ്ട് യോഗ്യതയുള്ള ഒട്ടേറെ പേര്‍ തൊഴില്‍ രഹിതരായി കഴിയുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉണ്ടായിട്ടും നിയമനം വഴിമുട്ടി നില്‍ക്കുന്നു. പൊതുവിദ്യാലയങ്ങള്‍ വിദ്യാഭ്യാസ നേട്ടങ്ങള്‍ സ്വന്തമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഇംഗ്ലീഷ് ഭാഷാപഠനത്തിന്റെ നിലവാരം ചോദ്യ ചിഹ്നമായി തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here