Advertisement

ബോധവല്‍കരണ വീഡിയോകളുമായി കേരള പൊലീസ് ഇനി ടിക് ടോക്കിലും

August 3, 2019
1 minute Read

ബോധവല്‍കരണ വീഡിയോകളുമായി കേരള പൊലീസ് ഇനി ടിക് ടോക്കിലും. ഹെല്‍മെറ്റ് ബോധവത്കരണത്തിന്റെ ഭാഗമായി ചെയ്ത ടിക് ടോക്കിലെ ആദ്യ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍ നോട്ടത്തില്‍ ഉള്ള സോഷ്യല്‍ മീഡിയ സെല്ല് തന്നെയാണ് ടിക് ടോക്കിലും പൊലീസ് സാന്നിധ്യമറിയിക്കുന്നത്.

ഫേസ് ബുക്കില്‍

‘നവമാധ്യമ രംഗത്ത് ചുവടുവയ്പ്പ് നടത്തിയ കേരള പോലീസ്
ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്‌റാഗ്രാമിലും മാത്രമല്ല .. യുവജനതയുടെ ഹരമായ ടിക് ടോക്കിലും അക്കൗണ്ട് തുറന്നിരിക്കുകയാണ് . മുന്നറിയിപ്പുകളും ബോധവല്‍ക്കരണ വിഡിയോകളും സുരക്ഷാപാഠങ്ങളുമൊക്കെ ഇനി ടിക് ടോക്കിലൂടെയും ജനങ്ങളുമായി പങ്കുവയ്ക്കും. ഇതിലൂടെയുള്ള നിയമലംഘനങ്ങളെയും മോശം പ്രവണതകളെയും പോലീസ് നിരീക്ഷിക്കുകയും ചെയ്യും. മിന്നിച്ചേക്കണേ !’…എന്ന ക്യാപ്ഷന്‍ അടക്കമുള്ള പ്രചരണ വീഡിയോയും ഇതിനോടകം വന്‍ പ്രചാരം നേടിക്കഴിഞ്ഞു.

ട്രോളുകളിലൂടെയും നര്‍മ്മം നിറഞ്ഞ മറുപടികളിലൂടെയും പൊതുജനങ്ങള്‍ക്കിടയില്‍ സ്ഥാനം നേടിയ കേരളാ പൊലീസ് ഫേസ് ബുക്ക് പേജിനു പിന്നാലെ ടിക് ടോക്കിലും സജീവമാവുകയാണ് ‘തലമുട്ടപോലെയാണ് ‘ എന്ന ഹെല്‍മറ്റ് ബോധവത്കരണ വീഡിയോയാണ് ആദ്യമായി ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്.

ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ വിമല്‍ ആണ് വീഡിയോയിലെ പ്രധാന കഥാപാത്രം. ഫോര്‍ട്ട് സ്റ്റേഷനിലെ ഡ്രൈവര്‍ എസ്‌ഐ ചന്ദ്രകുമാറിന്റേതാണ് ആശയം.
സമൂഹത്തെ ബോധവല്‍കരിക്കാനുള്ള വീഡിയോകളും സുരക്ഷാ പാഠങ്ങളും മുന്നറിയിപ്പുകളുമായി ടിക് ടോക്കിലും സജീമാവാനാണ് പൊലീസ് തീരുമാനം. ടിക് ടോക്കിലെ ആദ്യ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
നിയമലംഘനങ്ങളും മോശം പ്രവണതകളും നിരീക്ഷിക്കാന്‍ കൂടി ഈ അക്കൗണ്ട് വിനിയോഗിക്കുമെന്ന് കേരളാ പൊലീസ് ഫെയ്‌സ് ബുക്ക് പേജിലൂടെ വ്യക്തമാക്കിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍ നോട്ടത്തില്‍, സോഷ്യല്‍ മീഡിയ സെല്ലിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിമല്‍ വിഎസ്, കമല്‍നാഥ് കെആര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍ ബിറ്റി, സന്തോഷ് പിഎസ് എന്നിവരാണ് ടിക് ടോക്കിനു പിന്നിലും പ്രവര്‍ത്തിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top