ജമ്മു കാശ്മീരില്‍ യുദ്ധ സമാന സാഹചര്യം നിലനില്‍ക്കെ ജനങ്ങള്‍ സംയനം പാലിക്കണമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്

ജമ്മു കാശ്മീരില്‍ യുദ്ധ സമാന സാഹചര്യം നിലനില്‍ക്കെ ജനങ്ങള്‍ സംയനം പാലിക്കണമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ ജമ്മു കാശ്മീരിലെത്തും. ഈ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭാ യോഗം നാളെ ചേരും. അതിനിടെ ഖേരന്‍ സെക്ടറില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന വധിച്ച 5 പാക് സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ജമ്മു കാശ്മീരില്‍ സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് സ്ഥിതി ഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീരിലെത്തുന്നത്. പാര്‍ലമെന്റ് സമ്മേളനം തീരുന്ന ബുധനാഴ്ച 5 ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും ഗവര്‍ണറുമായും അമിത് ഷാ കൂടിക്കാഴ്ച്ച നടത്തും. ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും ഉടന്‍ മടങ്ങണമെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 35 (എ) കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്ന അഭ്യൂഹവും ജനങ്ങളില്‍ കടുത്ത ആശങ്ക സ്യഷ്ടിച്ചിട്ടുണ്ട്.

ഇതേ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ത്ഥാടകരെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാശ്മീര്‍ വിഷയം നിലനില്‍ക്കെ നാളെ കേന്ദ്ര മന്ത്രി യോഗം ചേരുന്നുണ്ട്. ഇന്നലെ ഖേരാന്‍ സെക്ടറില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച  5 പാകിസ്ഥാന്‍ സൈനികരെ ഇന്ത്യ സൈന്യം വധിച്ചു. ഇവരുടെ മൃതദേഹം ഏറ്റെടുക്കാന്‍ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More