ചാവക്കാട് നൗഷാദ് കൊലക്കേസ്; കൂടുതല്‍ അറസ്റ്റിനു സാധ്യത

ചാവക്കാട് നൗഷാദ് കൊലക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കൂടുതല്‍ അറസ്റ്റിനു സാധ്യത. ഇന്നലെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകനായ മുബീന്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് വ്യാപകമാക്കി.
ചാവക്കാട് നൗഷാദ് കൊലപാതകക്കേസിലെ ആദ്യ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നു പൊലീസ് കണ്ടെത്തിയ മുബിന്‍ എസ് ഡി പി ഐ പ്രവര്‍ത്തകനാണ്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട നൗഷാദിന്റെ കൂട്ടാളികള്‍ നാളുകള്‍ക്ക് മുന്‍പ് എസ്ഡിപിഐ പ്രവര്‍ത്തകനായ നസീബിനെ ആക്രമിച്ചിരുന്നു. ഇതിന് പിന്നിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുബിന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരായ അക്രമി സംഘത്തിലെ പ്രധാനികള്‍ ഒളിവിലാണുള്ളത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നേരത്തെ കേസന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് നിഷ്‌കൃയമായി നില്‍ക്കുകയാണെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മുബീന്റെ അറസ്റ്റ്.
കഴിഞ്ഞ 29ന് നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് തൃശ്ശൂരിലെ പുന്ന സെന്ററില്‍വച്ച് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ നൗഷാദ് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ വിബീഷ് ഉള്‍പ്പടെയുള്ള മൂന്ന് പേരും അപകടനില തരണം ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീന്‍, അഷ്റഫ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിസംഘത്തിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നൗഷാദിനെയും കൂട്ടരേയും വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം ആറ് ബൈക്കുകളിലാണ് അക്രമി സംഘം മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here